പഴയങ്ങാടി പാലത്തിൽ വാഹന നിയന്ത്രണം

പഴയങ്ങാടി : കെഎസ്ടിപി പിലാത്തറ, പാപ്പിനിശ്ശേരി റോഡിലെ പഴയങ്ങാടി പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ നവംബർ 23 വരെ ഇവിടെ ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തും. ചെറിയ വാഹനങ്ങളും പാലം വഴി സർവീസ് നടത്തുന്ന ബസുകളും ഇതുവഴി തന്നെ പോകണം. ദേശീയപാത വഴി വരുന്ന ചരക്കുലോറികൾ, മറ്റു വലിയ വാഹനങ്ങൾ ദേശീയപാത വഴി തന്നെ പോകണം. ഇതു നിയന്ത്രിക്കാൻ വളപട്ടണം, പിലാത്തറ എന്നിവിടങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കും. രാവിലെ 9ന് നിയന്ത്രണം തുടങ്ങുമെന്ന് എം.വിജിൻ എംഎൽഎ അറിയിച്ചു.