കേന്ദ്ര വൈദ്യുത നിയമ ഭേദഗതി ബില്ലിനെതിരെ കോളയാട്ട് ജനസഭ

കോളയാട് : എൻ.സി.സി.ഒ.ഇ.ഇ.ഇ യുടെ ആഭിമുഖ്യത്തിൽ കോളയാടിൽ നടന്ന ജനസഭ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ. ടി. ജോസഫ് അധ്യക്ഷത വഹിച്ചു. മധുസൂദനൻ ആലച്ചേരി,കെ. സജീവൻ,ടോം. കെ.ഫിലിപ്പ്, ഷിജിത്ത് വായന്നൂർ, സണ്ണി പോൾ, അനിൽ.ടി. മാത്യു, കെ.വി.അനിൽ തുടങ്ങിയവർ സംസാരിച്ചു.