സാമൂഹ്യ പെന്‍ഷന്‍; സര്‍ട്ടിഫിക്കറ്റിന് അനാവശ്യ ധൃതി വേണ്ട-കലക്ടര്‍

സാമൂഹ്യസുരക്ഷ പെന്‍ഷനുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ 2023 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് അപേക്ഷകള്‍ ക്രമാതീതമായി ലഭിക്കുന്നുണ്ട്.
ഇത് വില്ലേജ് ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ്. പെന്‍ഷന്‍ ഗുണഭോക്താക്കളും മറ്റ് പൊതുജനങ്ങളും വരുമാന സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തിലും സഗരസഭയിലും ഹാജരാക്കാന്‍ അനാവശ്യ ധൃതി കാണിക്കേണ്ടതില്ലെന്നും നാല് മാസത്തെ സാവകാശം ഉണ്ടെന്നും കലക്ടര്‍ അറിയിച്ചു.