ഇരിട്ടിയിൽ മദ്യവിൽപ്പനക്കാരൻ അറസ്റ്റിൽ

ഇരിട്ടി: കൂട്ടക്കളം ഭാഗത്ത് അനധികൃത മദ്യവിൽപന നടത്തുന്ന ഷാജി സെബാസ്റ്റ്യൻ (54) എന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.ഇരിട്ടി എക്‌സൈസ് സർക്കിൾ ഓഫീസിലെ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാൾ കൂട്ടക്കളം ഭാഗങ്ങളിൽ സ്ഥിരമായി മദ്യവിൽപ്പന നടത്തുന്നു എന്ന പരാതിയിലായിരുന്നു പരിശോധന. എക്‌സൈസ് സംഘത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ എ.കെ.റിജു,.പി ജി. അഖിൽ,സി.വി. പ്രജിൽ,സി.യു.അമീർഎന്നിവരുമുണ്ടായിരുന്നു.