ജില്ലാ ആസ്പത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ലിഫ്റ്റ് പണിമുടക്കി

കണ്ണൂർ: ജില്ലാ ആസ്പത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ലിഫ്റ്റ് തകരാറിലായതോടെ ഏറേനേരം ലിഫ്റ്റിൽ കുടുങ്ങി രോഗികളും ജീവനക്കാരും. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ലിഫ്റ്റ് പണിമുടക്കിയത്. വീൽ ചെയറുകളിലും മറ്റുമായി രോഗികളേയും കൊണ്ട് വാർഡുകളിലേക്ക് ജീവനക്കാർ പോകവെയാണ് ലിറ്റ്ഫിന്റെ പ്രവർത്തനം നിലച്ചത്. ബുധനാഴ്ച മുതലാണ് പുതിയ കെട്ടിടത്തിലേക്ക് പഴയ വാർഡുകളിൽ നിന്ന് രോഗികളെ മാറ്റാൻ തുടങ്ങിയത്. ആദ്യ ദിവസം തന്നെ ലിഫ്റ്റ് തകരാറായി തുടങ്ങിയിരുന്നെന്ന് ജീവനക്കാർ പറഞ്ഞു. ലിഫ്റ്റിൽ കുടുങ്ങിയവരെ ബിൽഡിംഗ് കരാറുകാരായ ജീവനക്കാർ ഏറേനേരത്തെ പരിശ്രമത്തിനൊടുവിൽ വാതിൽ തുറന്ന് പുറത്തിറക്കുകയായിരുന്നു. തുടർന്ന് രണ്ടാമത്തെ നിലയിലെ ലിഫ്റ്റിലൂടെ രോഗികളെ താഴെയെത്തിക്കുകയായിരുന്നു.