അശ്ലീലചിത്രം കാരണം ജീവിതം തകർന്നു; കുഞ്ഞുമായി ഉറങ്ങുന്നത് റെയിൽവേ സ്റ്റേഷനിൽ

കൊല്ലം: കിളികൊല്ലൂരിൽ പൊലീസ് സ്റ്റേഷനിലെ സംഭവത്തിൽ സൈന്യം ഇടപെടുന്നു. പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസിൽ നിന്നുണ്ടായ അക്രമത്തെപറ്റിയും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത്. അതേസമയം, സംഭവത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപി വഴി പ്രതിരോധമന്ത്രിക്ക് പരാതി നൽകാനാണ് സൈനികന്റെ കുടുംബത്തിന്റെ തീരുമാനം.ഒരു സൈനികനെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കേണ്ടതാണ്.
എന്നാൽ വിഷ്ണുവിനെ ഓഗസ്റ്റ് 25ന് അറസ്റ്റ് ചെയ്തെങ്കിലും വൈകിയാണ് സൈനിക ക്യാമ്പിൽ പൊലീസ് വിവരമറിയിച്ചത്. സൈനികൻ അവധിയിലാണെങ്കിലും അയാൾ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസിൽ സൈനികൻ പ്രതിയായാൽ സമീപത്തെ റെജിമന്റിനെ അറിയിക്കണമെന്നാണ് നിയമം. അതിനാൽ തിരുവനന്തപുരം പാങ്ങോട് റെജിമന്റിലാണ് അറിയിക്കേണ്ടത്. തുടർന്ന് മിലിട്ടറി പൊലീസ് കേസെടുക്കും. ഇതാണ് രീതി. എന്നാൽ സംഭവം സൈന്യത്തെ അറിയിക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റിയിരിക്കുകയാണ്.
ഇക്കാര്യങ്ങളെല്ലാം സൈന്യം പരിശോധിക്കും.അതേസമയം, വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും മർദിച്ചിട്ടില്ലെന്ന് വരുത്താൻ പൊലീസ് പുറത്തുവിട്ട വീഡിയോ അവർക്കുതന്നെ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് നീക്കമെന്നും ആക്ഷേപമുണ്ട്. എന്നാൽ പൊലീസുകാരൻ തന്നെയാണ് സൈനികനെ അകാരണമായി ആദ്യം അടിച്ചതെന്ന് പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസുകാരനായ പ്രകാശ് ചന്ദ്രൻ, വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വിഷ്ണു പ്രതിരോധിക്കുന്നതും പിടിവലിയിൽ ഇരുവരും താഴെവീഴുന്നതും വീഡിയോയിലുണ്ട്.