ടിപ്പർ കയറിയിറങ്ങി ഇരുചക്രവാഹന യാത്രികയായ അധ്യാപിക മരിച്ചു

നെടുമങ്ങാട്: ടിപ്പർ കയറിയിറങ്ങി ഇരുചക്ര വാഹനയാത്രക്കാരിയായ അധ്യാപിക മരണമടഞ്ഞു. നെടുമങ്ങാട് ബോംബെ ഹൗസിൽ ഷാജഹാന്‍റെ ഭാര്യ ജീന(48)ആണ് മരണമടഞ്ഞത്. ശനിയാഴ്ച രാവിലെ ഒന്പതിന് നെടുമങ്ങാട് വാളിക്കോട് പാലത്തിനു സമീപം നാലുമുക്കിലാണ് അപകടം നടന്നത്.
നവജീവൻ സ്കൂളിലെ അധ്യാപികയായ ജീന ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ ടിപ്പറിന്‍റെ പിറകുവശം ഇരുചക്ര വാഹനത്തിൽ തട്ടുകയും റോഡിൽ വീണ ജീനയുടെ ശരീരത്തിലൂടെ ടിപ്പറിന്‍റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയുമായുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മാസങ്ങൾക്കു മുൻപ് ഇതേ സ്ഥലത്ത് വച്ച് മറ്റൊരു യാത്രക്കാരൻ മരണമടഞ്ഞിരുന്നു. ഈ സ്ഥലത്ത് അപകടങ്ങൾ പെരുകുന്നുവെന്നും ട്രാഫിക് നിയന്ത്രണമേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അപകടം നടന്ന ഉടൻതന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.