രാത്രികാല മൃഗപരിപാലത്തിന് വാഹനം നല്കും: മന്ത്രി ചിഞ്ചുറാണി

പാനൂർ: രാത്രികാല മൃഗപരിപാലത്തിന് സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ഓരോ പുതിയ വാഹനം നൽകുമെന്നു മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പന്ന്യന്നൂർ പഞ്ചായത്തിൽ പുതുതായി നിർമ്മിച്ച ആധുനിക വെറ്ററിനറി ഡിസ്‌പെൻസറി മന്ദിരം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പന്ന്യന്നൂർ മൃഗാശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ സ്പീക്കർ അദ്ധ്യക്ഷത വഹിച്ചു.
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ അശോകൻ, വൈസ് പ്രസിഡന്റ് കെ.പി രമ, വാർഡ് അംഗങ്ങളായ സ്മിത സജിത്ത്, പി.പി സുരേന്ദ്രൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്.ജെ ലേഖ, വെറ്ററിനറി സർജൻ ഡോ. പി.ദിവ്യ, പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ തെക്കേക്കാട്ടിൽ പങ്കെടുത്തു.