ഇന്നത്തെ സപ്ലൈകോ പണിമുടക്ക് പിൻവലിച്ചു

Share our post

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സംയുക്ത സമരസമിതി ഇന്നലെ നടത്തിയ പണിമുടക്കിൽ സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനം തടസപ്പെട്ടു. 48 മണിക്കൂറാണ് സമരം നിശ്ചയിച്ചിരുന്നതെങ്കിലും ലേബർ കമ്മിഷണർ നവംബർ ഒന്നിനു ചർച്ച നടത്താമെന്ന് അറിയിച്ചതോടെ ഇന്നത്തെ സമരം മാറ്റി.
തിരുവനന്തപുരത്തെ മൂന്നു പെട്രോൾ പമ്പുകൾ ഉൾപ്പെടെ ആയിരത്തോളം സപ്ലൈകോ വില്പന കേന്ദ്രങ്ങൾ ഇന്നലെ പ്രവർത്തിച്ചില്ലെന്ന് സമരസമിതി ചെയർമാൻ ആർ.വിജയകുമാർ പറഞ്ഞു. തൊഴിൽ മന്ത്രി ഇടപെട്ടതിനെ തുടർന്നാണ് ലേബർ കമ്മിഷണർ ചർച്ചയ്ക്ക് തയ്യാറായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!