നെല്ല് സംഭരണം ഇന്ന് മുതൽ; മില്ലുടമകൾ സമരം അവസാനിപ്പിച്ചു

Share our post

സംസ്ഥാനത്തെ മില്ലുടമകളുടെ സമരം അവസാനിപ്പിച്ചു. ഇന്ന് മുതൽ നെല്ല് സംഭരണം പുനരാരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രിയുമായുള്ള യോഗത്തിനു ശേഷം മില്ലുടമകൾ വ്യക്തമാക്കി. മില്ലുടമകളുടെ ആവശ്യങ്ങൾ മൂന്നുമാസത്തിനകം അംഗീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ ഉറപ്പുനൽകി. സമരം ആരംഭിച്ചശേഷം നടന്ന നാലാമത്തെ ചർച്ചയിലാണ് താത്കാലിക പ്രശ്ന പരിഹാരം.

പ്രളയകാലത്തെ നഷ്ടപരിഹാരം, ജിഎസ്ടി ഇളവ് ഉൾപ്പടെയുള്ള മില്ലുടമകളുടെ മുഴുവൻ ആവശ്യങ്ങൾക്കും മൂന്ന് മാസത്തിനകം പരിഹാരമുണ്ടാകുമെന്നു മന്ത്രി ഉറപ്പ് നൽകി. നെല്ലുസംഭരണത്തിൽ കരാർ സാധാരണ ഒരു വർഷത്തേക്കാണ്. ഇത്തവണ കരാർ മൂന്ന് മാസമാക്കി. ഈ കാലയളവിനുള്ളിൽ സർക്കാർ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നു മില്ലുടമകൾ. കർഷകരുടെ ദുരവസ്ഥ കൂടി കണക്കിലെടുത്താണ് സമരത്തിൽ നിന്നുള്ള പിൻമാറ്റം.

സംസ്ഥാനത്തെ പാടശേഖരങ്ങളിൽ ഒരുമാസത്തിലേറെയായി
ടൺ കണക്കിന് നെല്ലാണ് കെട്ടി കിടക്കുന്നത്. സംഭരണം
പുനരാരംഭിക്കുന്നതോടെ കർഷകർക്കും കർഷകർക്കും ആശ്വാസം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!