ജില്ലയിൽ വീണ്ടും പേ വിഷബാധ

Share our post

കണ്ണൂർ: ജില്ലയിൽ വ്യാഴാഴ്ച രണ്ട് തെരുവുനായകൾക്കുകൂടി പേ വിഷബാധ സ്ഥിരീകരിച്ചു. കണ്ണൂർ നഗരത്തിലെയും പയ്യന്നൂരിലെയും നായകൾക്കാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ മൂന്ന് തെരുവുനായകൾക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ രണ്ട് പശുക്കൾക്കും പേ വിഷബാധ സ്ഥിരീകരിച്ചു.
കണ്ണൂർ നഗരത്തിൽ വീണ്ടുംഒരാഴ്ചയ്ക്കിടെ രണ്ട് നായയ്‌ക്കാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുനീശ്വരൻ കോവിലിനു സമീപം ആറുപേരെ കടിച്ച നായയ്ക്ക് നേരത്തെ പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.

ചൊവ്വാഴ്ച നഗരത്തിൽ പരിഭ്രാന്തി പരത്തിയ നായയെ പിടികൂടി നിരീക്ഷണത്തിലാക്കിയിരുന്നു. നേരത്തെ പേ വിഷബാധ സ്ഥിരീകരിച്ച നായയുടെ ആവാസ വ്യവസ്ഥയിൽപെട്ട നായ ആയതിനായിൽ പേ വിഷബാധ സംശയിച്ചിരുന്നു. ഈ നായ വ്യാഴാഴ്ച രാവിലെയോടെ ചത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ലബോറട്ടറി പരിശോധനകൾക്ക് റീജണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബ് വെറ്ററിനറി സർജൻ ഡോ. എ ആർ രഞ്ജിനി നേതൃത്വം നൽകി.

നഗരത്തിൽ കടിയെ 
പേടിക്കണം കണ്ണൂർ നഗരത്തിൽ തെരുവുനായ ആക്രമണത്തെ പേടിക്കാതെ നടക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ഊർജിത നടപടികളുമായി മൃഗസംരക്ഷണ വകുപ്പ് മുന്നോട്ടുപോകുമ്പോഴും തെരുവുനായകൾ പെരുകാനുള്ള അനുകൂല സാഹചര്യങ്ങളാണ് വിലങ്ങുതടിയാവുന്നത്. കോർപ്പറേഷൻ അനാസ്ഥ കാരണം നഗരത്തിൽ പലയിടങ്ങളിലായി മാലിന്യം കുന്നുകൂടി കിടക്കുന്നതാണ് ഒരു കാരണം. പേ വിഷബാധ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ തെരുവുനായ വാക്സിനേഷൻ ഡ്രൈവിനോടും കോർപ്പറേഷൻ സഹകരിച്ചില്ല.

ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന തെരുവുനായ ആക്രമണത്തെ നിസാരമായാണ് കോർപ്പറേഷൻ കാണുന്നത്. ല്ലിക്കൊന്ന നായയ്ക്കും 
പേ വിഷബാധ പയ്യന്നൂരിൽ മറവുചെയ്ത സ്ഥലത്തുനിന്ന്‌ പുറത്തെടുത്ത നായയുടെ ജഡത്തിലും പേവിഷബാധ സ്ഥിരീകരിച്ചു. പയ്യന്നൂരിൽ വ്യാഴാഴ്ച അക്രമാസക്തനായ നായയെ നാട്ടുകാർ പിടിച്ചെങ്കിലും കയർ കടിച്ചുപൊട്ടിച്ച് രക്ഷപ്പെട്ടു. നായക്കായുള്ള തിരച്ചിൽ തുടരുകയാണ്. നായ നിരവധി ആടുകളെയും വഴിയാത്രക്കാരെയും കടിച്ചിട്ടുണ്ട്.

നായയെ പിടിക്കാൻ പടിയൂർ എബിസി കേന്ദ്രത്തിലെ മൃഗപരിപാലകരെ പയ്യന്നൂരിൽ നിയോഗിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഡോ. അജിത് ബാബു അറിയിച്ചു. വ്യാഴാഴ്ച പന്ന്യന്നൂർ മൃഗാശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ‘കരുതലോടെ നേരിടാം തെരുവുനായ ഭീഷണിയെ’ വിഷയത്തിൽ ബോധവൽക്കരണ സെമിനാർ നടത്തി. മാലൂർ വെറ്ററിനറി സർജൻ ഡോ. പി എൻ ഷിബു ക്ലാസെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!