വനിതാ പോളി സ്പോട്ട് അഡ്മിഷന്‍

പയ്യന്നൂര്‍ : ഗവ. റെസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 21ന് കോളേജില്‍ നടക്കും. ഫീസ് ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ 1000 രൂപയും മറ്റുള്ളവര്‍ 3890 രൂപയും ഡിജിറ്റലായി സമര്‍പ്പിക്കാന്‍ എടിഎം കാര്‍ഡ് കൊണ്ടുവരണം. പിടിഎ വിഹിതവും മറ്റു ഫീസുകളുമായി 4050 രൂപ പണമായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org സന്ദര്‍ശിക്കുക. ഫോണ്‍: 9447953128, 9747286400