കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്കു കഞ്ചാവ് കടത്തിയ സംഭവം;ജയിൽ സൂപ്രണ്ടിനു സസ്പെൻഷൻ

തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്കു പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്തിയ സംഭവം യഥാസമയം ജയിൽ ആസ്ഥാനത്തു റിപ്പോർട്ട് ചെയ്തില്ലെന്ന കുറ്റത്തിന് സെൻട്രൽ ജയിൽ സൂപ്രണ്ടിനു സസ്പെൻഷൻ. സൂപ്രണ്ട് ആർ.സാജനെയാണ് ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തത്.
3 കിലോ കഞ്ചാവ് പിടിച്ച ഗുരുതരമായ സംഭവമുണ്ടായിട്ടും യഥാസമയം റിപ്പോർട്ട് ചെയ്യാത്തതിനാണു നടപടി. സൂപ്രണ്ടിനെതിരെ നടപടിയാവശ്യപ്പെട്ടു ജയിൽ വകുപ്പ് മേധാവി ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകിയിരുന്നു. ഉത്തരമേഖലാ ജയിൽ ഡിഐജി സാം തങ്കയ്യനു ജാഗ്രതക്കുറവുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഡിഐജിക്കെതിരെ ഈ ഘട്ടത്തിൽ നടപടിയില്ല.