ബൈത്തുറഹ്മ വീടിന്റെ താക്കോൽദാനം

മട്ടന്നൂർ: മുസ്ലീംലീഗ് കോളാരി ശാഖ, ശിഹാബ് തങ്ങൾ റിലീഫ് സെൽ, കെ.എം.സി.സി എന്നിവ സംയുക്തമായി കോളാരിയിൽ നിർമിച്ച ബൈത്തുറഹ്മ വീടിന്റെ താക്കോൽദാനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഭാരവാഹികളായ യു. കുഞ്ഞു, അബ്ദുൾ സലാം എന്നിവർ ചേർന്ന് താക്കോൽ ഏറ്റുവാങ്ങി. കെ. അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു.
ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാൻ കല്ലായി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, അൻസാരി തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, ഇ.പി. ഷംസുദീൻ, പി.കെ. കുട്ട്യാലി, മുഹമ്മദ് ചെമ്പിലാലി, റഫീഖ് ബാവോട്ടുപാറ, ടി. അബ്ദുൽ റസാഖ്, ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ സി.എച്ച് മെമ്മോറിയൽ സ്കോളർഷിപ്പിന്റെ ആദ്യഗഡു സയ്യിദ് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് കെ.കെ. അജ്മൽ ഏറ്റുവാങ്ങി.