Connect with us

Breaking News

ലഭിച്ചത് 2 തവണ പട്ടികയിൽ വന്നു കിട്ടാതെ പോയ ഭാഗ്യം; ചൊവ്വ ശിവക്ഷേത്രത്തിൽ നിന്ന് സന്നിധാനത്തേക്ക്

Published

on

Share our post

കണ്ണൂർ :ശബരിമല മേൽശാന്തി നറുക്കെടുപ്പു നടക്കുമ്പോൾ ചൊവ്വ ശിവക്ഷേത്രത്തിൽ പൂജയിലായിരുന്നു മലപ്പട്ടം കിഴുത്രിൽ ഇല്ലത്ത് ജയരാമൻ നമ്പൂതിരി. അതുകഴിഞ്ഞ് പ്രഭാത ശീവേലി പുറപ്പെട്ടു ക്ഷേത്രം വലംവച്ചു കഴിഞ്ഞപ്പോഴാണ് ശബരിമല ശാസ്താവിനു പൂജ ചെയ്യാനുള്ള നിയോഗം തനിക്കാണെന്ന് അദ്ദേഹം അറിഞ്ഞത്. നറുക്കെടുപ്പ് ടിവിയിൽ കണ്ട ഡ്രൈവർ ആണു വിവരമറിയിച്ചത്. കാത്തുനിന്ന മാധ്യമപ്പടയുടെ മുന്നിലേക്കു സന്തോഷാശ്രുക്കൾ നിറഞ്ഞ കണ്ണുകളുമായെത്തിയ അദ്ദേഹം പറഞ്ഞു, ‘സന്തോഷം, ഭാഗ്യം, ഈശ്വര നിയോഗം… ഞാൻ പൂർണ തൃപ്തനായി.’ക്ഷേത്ര നവീകരണ കമ്മിറ്റി ഭാരവാഹികളും ക്ഷേത്രത്തിലെത്തിയ ഭക്തരും ജയരാമൻ നമ്പൂതിരിയുമായി സന്തോഷം പങ്കിട്ടു.

ക്ഷേത്ര നടയിൽ വന്നു നിന്ന അദ്ദേഹം ചുറ്റും കൂടിയവർക്കെല്ലാം മധുരം നൽകി. അതിനിടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഫോണിൽ അദ്ദേഹത്തിന് ആശംസ നേർന്നു. മേയർ ടി.ഒ.മോഹനനും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും എത്തി പൊന്നാടയണിയിച്ചു. പിന്നീട് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സംഘടനാ നേതാക്കളുമെല്ലാം എത്തി. നിയുക്ത ശബരിമല മേൽശാന്തിയോടൊപ്പം വിശ്വാസികളും കമ്മിറ്റി ഭാരവാഹികളും ചിത്രം എടുത്തു.ചിലർ കാലിൽ വീണ് അനുഗ്രഹം വാങ്ങി. ക്ഷേത്ര നവീകരണ കമ്മിറ്റി പ്രസിഡന്റ് ടി.എൻ.സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് സി.മനോഹരൻ, ജോയിന്റ് സെക്രട്ടറി കെ.സന്തോഷ് തുടങ്ങിയവർ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കെല്ലാം പുരാണങ്ങളും തത്വശാസ്ത്രവും ശ്ലോകങ്ങളും ഉദ്ധരിച്ചു കൃത്യമായ മറുപടി നൽകി. 16 വർഷമായി ശാന്തി ചെയ്തു വരുന്ന ചൊവ്വ ശിവക്ഷേത്രത്തിൽ വച്ചു തന്നെ ദൈവാനുഗ്രഹം ചൊരിയപ്പെട്ടതിന്റെ സന്തോഷം അദ്ദേഹം മറച്ചു വച്ചില്ല. ഉച്ച വരെ ചൊവ്വ ക്ഷേത്ര നടയിലേക്കു നിയുക്ത ശബരിമല മേൽശാന്തിയെ കാണാൻ ഭക്തർ എത്തിക്കൊണ്ടിരുന്നു.ഉച്ചയോടെ മലപ്പട്ടത്തെ വീട്ടിലെത്തി. അവിടെ ഭാര്യയും മക്കളും കുടുംബാംഗങ്ങളും സന്തോഷം പങ്കിടാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെടുമെന്നു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അമിതമായി ആഗ്രഹിച്ചിരുന്നില്ല. 2 തവണ പട്ടികയിൽ വന്നു കിട്ടാതെ വന്നപ്പോഴും നിരാശ തോന്നിയിരുന്നില്ല.

ഒരുപാട് ആളുകളുടെ പ്രാർഥനയുടെ ഫലമാണിത്. ഈശ്വര നിയോഗത്തിൽ പൂർണതൃപ്തിയുണ്ട്. ഒരു വർഷം ശബരിമലയിൽ താമസിച്ചു പൂജ ചെയ്യാൻ കഴിയുകയെന്നതു മാഹാഭാഗ്യമാണ്. സന്തോഷത്തോടെ അതു സ്വീകരിക്കുന്നുവെന്ന് ജയരാമൻ നമ്പൂതിരി പറഞ്ഞു.ജയരാമൻ നമ്പൂതിരി ആധ്യാത്മിക, ജ്യോതിഷ രംഗത്തും സജീവ സാന്നിധ്യംശ്രീകണ്ഠപുരം ∙ കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യകാലം താണ്ടിയാണ് നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരി വളർന്നത്. ചെറിയ പ്രായത്തിൽ സഹോദരിമാർ പഠിക്കാൻ പറയുമ്പോൾ ‘ഞാൻ ശാന്തി ചെയ്തു ജീവിച്ചോളാം’ എന്നായിരുന്നു മറുപടിയെന്നു ബന്ധുക്കൾ ഓർക്കുന്നു. ജയരാമൻ നമ്പൂതിരി വളർന്നു ശബരിമല മേൽശാന്തിയായി.

അഡൂരിലെ കിഴുത്രിൽ ഇല്ലത്തെ കൊട്ടാരമെന്നാണു വിളിക്കുന്നത്. പേരിൽ പ്രൗഢിയുണ്ടെങ്കിലും സാമ്പത്തികനില ഭദ്രമായിരുന്നില്ല. ജയരാമൻ നമ്പൂതിരിയുടെ പിതാവ് കർഷകനായിരുന്നു.പരിമിതമായ സ്ഥലത്തു നടത്തുന്ന കൃഷിയിലൂടെ ലഭിക്കുന്ന വരുമാനമായിരുന്നു അന്ന് ഇല്ലത്തിന് മുതൽക്കൂട്ട്. സദ്യ ഒരുക്കാൻ പോയി കിട്ടുന്ന വരുമാനവും ഉണ്ടായിരുന്നു. ഈ കാശു കൊണ്ടു കുട്ടികളെ വളർത്താൻ നന്നായി പാടുപെട്ടു. കർക്കടകത്തിലെ ചോതി നക്ഷത്രത്തിൽ ആയിരുന്നു ജയരാമന്റെ ജനനം. ശ്രീകണ്ഠപുരം ജിഎച്ച്എസ്എസിൽ 10ാം ക്ലാസ് ജയിച്ചതിനു ശേഷം തന്ത്രവിദ്യാപഠനത്തി ലേക്കു തിരിയുകയായിരുന്നു. ക്ഷേത്ര അനുഷ്ഠാനങ്ങളായ കലശങ്ങൾ, കോടി അർച്ചന, ലക്ഷാർച്ചന എന്നിവയ്ക്കും മുഖ്യകാർമികത്വം വഹിച്ചിട്ടുണ്ട്.ആധ്യാത്മിക പ്രഭാഷണം, ജ്യോതിഷം എന്നിവയിലും പ്രശസ്തനാണ്. കേരളത്തിനു പുറത്തുള്ള ക്ഷേത്രങ്ങളിലടക്കം പ്രതിഷ്ഠ നടത്തിയിട്ടു ണ്ട്.

ഇല്ലത്തിന്റെ പരിസരത്തെ അഡൂർ ശിവക്ഷേത്രത്തിൽ 11 വർഷമായി നടക്കുന്ന രവ്യരുദ്രത്തിന്റെ മുഖ്യ പരികർമി ജയരാമനാണ്. വൃശ്ചികം 1 മുതൽ 11 വരെയാണ് സാധാരണയായി ദ്രവ്യരുദ്രം നടക്കുന്നത്. 300 വർഷത്തോളം പഴക്കമുള്ള ഇല്ലത്തിന്റെ പരിസരത്ത് ഇപ്പോൾ 11 താവഴികൾ താമസിക്കുന്നുണ്ട്. പിതാവ് കൃഷ്ണൻ നമ്പൂതിരി 1991ൽ മരിച്ചു. മാതാവ് ശ്രീദേവി അന്തർജനവും ജീവിച്ചിരിപ്പില്ല.കെ.മോഹനൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ചന്ദ്രിക അന്തർജനം, സുജാത അന്തർജനം, പരമേശ്വരൻ നമ്പൂതിരി, ജയശ്രി അന്തർജനം എന്നിവരാണു സഹോദരങ്ങൾ. 2008ൽ വിവാഹിതനായി. ഭാര്യ ആർദ്ര എംഎ മലയാളം ബിഎഡ്കാരിയാണ്. ശ്രീകണ്ഠപുരം ജിഎച്ച്എസ്എസിലും മലപ്പട്ടം ജിഎച്ച്എസ്എസിലും ഗെസ്റ്റ് അധ്യാപികയായി ജോലി ചെയ്തിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു ജയരാമൻ നമ്പൂതിരി ചൊവ്വ ക്ഷേത്രത്തിൽ നിന്നു വീട്ടിലെത്തിയത്.അദ്ദേഹത്തെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും കാത്തുനിൽക്കുന്നുണ്ടായിരുന്നു. മധുരം നൽകി എല്ലാവരും സന്തോഷം പങ്കിട്ടു. നാട്ടുകാരും പരിചയക്കാരും ബന്ധുക്കളുമെല്ലാം നിയുക്ത ശബരിമല മേൽശാന്തിക്ക് ആശംസകൾ അറിയിക്കാൻ വീട്ടിൽ എത്തിക്കൊണ്ടിരിക്കുകയാണ്. വൈകിട്ട് അഡൂർ ശിവക്ഷേത്രത്തിൽ ജയരാമൻ നമ്പൂതിരിക്കു സ്വീകരണം നൽകി.


Share our post

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Breaking News

മട്ടന്നൂരിൽ വയോധിക പൊള്ളലേറ്റു മരിച്ചു

Published

on

Share our post

മട്ടന്നൂർ: വയോധികയെ വീടിന് സമീപത്തെ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരിപ്പൊയിൽ കുഴിക്കലിലെ പുഷ്പാലയത്തിൽ പി.എം.പുഷ്പാവതിയമ്മ(87)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സമീപവാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
തനിച്ചു താമസിക്കുന്ന ഇവർ കുളിമുറിയിൽ തന്നെയുള്ള അടുപ്പിൽ നിന്നാണ് വെള്ളം ചൂടാക്കി കുളിക്കാറുള്ളത്. സ്വയം തീ കൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. വെള്ളം ചൂടാക്കുന്നതിനിടെ തീപിടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിലിന്റെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭർത്താവ്: പരേതനായ അച്യുതൻ അടിയോടി. മക്കൾ: മാലതി,മായജ,ശ്രീജ,ഗിരിജ,ഗീത. മരുമക്കൾ: പി.കെ.വാസുദേവൻ,ഹരീഷ്,മോഹനൻ,പ്രകാശൻ,കെ.പി.രമേശൻ(ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം). മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.


Share our post
Continue Reading

Breaking News

110 പാക്കറ്റ് നിരോധിത പാൻ ഉത്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശി പിടിയിൽ

Published

on

Share our post

പേരാവൂർ: നിരോധിത പാൻ ഉത്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കായക്കൂൽ വീട്ടിൽ സുജീറിനെയാണ്(40) 85 പാക്കറ്റ് ഹാൻസ്, 25 പാക്കറ്റ് കൂൾ ലിപ്പ് എന്നിവ സഹിതം പോലീസ് അറസ്റ്റ് ചെയ്തത്. മുരിങ്ങോടി കുരിശുപള്ളി കവലക്ക് സമീപത്തെ ബജാജ് ഷോറൂം പരിസരത്ത് നിന്ന് പാൻ ഉത്പന്നങ്ങൾ വിൽക്കുന്നതിനിടെയാണ് എസ്‌ഐ. ടി.അബ്ദുൾ നാസർ,എഎസ്‌ഐ റോബിൻസൺ, സിപിഒ ഷിജിത്ത് എന്നിവർ സുജീറിനെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!