കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ.വി.വിളനിലം അന്തരിച്ചു

Share our post

തിരുവനന്തപുരം:  തിരുവനന്തപുരം∙ കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ.വി.വിളനിലം (ഡോ. ജോൺ വർഗീസ് വിളനിലം 87) അന്തരിച്ചു. സംസ്‌കാരം അമേരിക്കയിലുള്ള മക്കൾ വന്നശേഷം പിന്നീട്. കേരള സർവകലാശാലയിൽ അധ്യാപകനായി ആരംഭിച്ച ഡോ. വിളനിലം, ഇന്ത്യയിലും അമേരിക്കയിലും വർഷങ്ങളോളം അധ്യാപനം നടത്തിയതിന് ശേഷം കേരള സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയി നിയമിതനായി. 1992- 1996 കാലഘട്ടത്തിലാണ് അദ്ദേഹം വൈസ് ചാൻസലറായി പ്രവർത്തിച്ചത്.

1998-ൽ, യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) അദ്ദേഹത്തെ കമ്മ്യൂണിക്കേഷനിൽ പ്രൊഫസർ എമറിറ്റസ് അവാർഡ് നൽകി ആദരിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങൾ രചിച്ചു. പിഎച്ച്ഡി ബിരുദത്തെ ചൊല്ലി ഉണ്ടായ വിവാദത്തിൽ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ ഡോ. ജെ വി വിളനിലത്തിനെതിരെ നാലുവർഷക്കാലം കേരളത്തിൽ സമരപരമ്പര തന്നെ അരങ്ങേറിയിരുന്നു.കേരള സർവകലാശാല മുൻ വിസി ഡോ. ജെ വി വിളനിലത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!