ബസിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നതിനിടെ ബസ് ജീവനക്കാർ അറസ്റ്റിൽ

കൂത്തുപറമ്പ് : പുറക്കളത്ത് നിർത്തിയിട്ട സ്വകാര്യ ബസ്സിൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നതിനിടെ രണ്ട് പേർ അറസ്റ്റിൽപേരാവൂർ സ്വദേശി പി.വി.അശ്വിൻ, മമ്പറം സ്വദേശി കെ. ഷബീർ എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.പ്രതികളിൽ നിന്ന് ഒരു ഗ്രാമോളം എം.ഡി.എം.എയും10 ഗ്രാമോളം കഞ്ചാവും പിടികൂടി.
എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരിയും എസ്.ഐ അനീഷും ചേർന്നാണ് പ്രതികളെ പിടികൂടിയത്.