എടൂരിൽ നിർധന കുടുംബത്തിനു വീട് ഒരുക്കാൻ ചുമട്ടു തൊഴിലാളി കൂട്ടായ്മ.

എടൂർ ടൗണിലെ ചുമട്ടു തൊഴിലാളികളാണ് ഒറ്റക്കെട്ടായി ജീവകാരുണ്യത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുന്നത്. ഒറ്റ മുറി വാടക കെട്ടിടത്തിൽ ഡിഗ്രി പഠിക്കുന്ന മകൾ ഉൾപ്പെടെ ഒരു കുടുംബം കഴിയുന്ന ദുരിത സാഹചര്യം കണ്ടു മനസ്സലിഞ്ഞ തൊഴിലാളികൾ ഈ കുടുംബത്തിനു സ്വന്തമായി വീട് പണിതു നൽകാൻ തീരുമാനിക്കുകയായിരുന്നു.