സഹകരണ ബാങ്കുകളിൽ ക്ലർക്ക്, ക്യാഷ്യർ ഒഴിവുകൾ

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (CSEB) പുതുതായി പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ അനുസരിച്ച് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്, ക്യാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആൻഡ് ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ ഒഴിവുകളുണ്ട് (CSEB Clerk Cashier Recruitment 2022).
നോട്ടിഫിക്കേഷൻ നമ്പർ: 8/2022, 9/2022,10/2022,11/2022,12/2022,13/2022
അപേക്ഷകൾ ഓഫ് ലൈനായാണ് അയക്കേണ്ടത്. 2022 നവംബർ 14 വരെ അപേക്ഷകൾ അയക്കുവാൻ സാവകാശമുണ്ട്
ആകെ 310 വേക്കൻസികൾ ആണുള്ളത്.
18 നും 40 നും ഇടയ്ക്ക് പ്രായമുള്ളവർക്ക് ഏതു തസ്തികയിലേക്കും അപേക്ഷിക്കാവുന്നതാണ്. സ്ത്രീകൾക്കും SC, ST, PWD ക്യാറ്റഗറിയിൽ ഉള്ളവർക്കും വയസ്സിളവ് ലഭിക്കുന്നതാണ്
കൂടുതൽ വിവരങ്ങളും ലഭ്യമായ ഒഴിവുകളും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ഉണ്ട്.
ഒഎംആർ പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.