കലാ സംവിധായകന്‍ കിത്തോ അന്തരിച്ചു
കൊച്ചി: പ്രശസ്ത കലാ സംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1975 മുതല്‍ ചിത്ര കലാരംഗത്ത് സജീവമായിരുന്നു കിത്തോ. 30ല്‍ പരം ചലച്ചിത്രങ്ങള്‍ക്ക് കലാ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്കായി പോസ്റ്റര്‍ ഒരുക്കിയിട്ടുണ്ട്.”ഉണ്ണിക്കൃഷ്ണന്‍റെ ആദ്യ ക്രിസ്മസ്’ എന്ന സിനിമയുടെ നിര്‍മാതാവ് കൂടിയാണ് അദ്ദേഹം.
