പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട ഓരോ കേസിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി

Share our post

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട എല്ലാ ക്രിമിനല്‍ സംഭവങ്ങളിലും ഉണ്ടായ നഷ്ടം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം. പോപ്പുലര്‍ ഫ്രണ്ടിന്റെയും, അബ്ദുള്‍ സത്താറിന്റെയും സ്വത്ത് വകകള്‍ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും ഉത്തരവ്. നവംബര്‍ 7 ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഹര്‍ത്താല്‍ ആക്രമണക്കേസുകളിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണം. കീഴ്‌ക്കോടതികളില്‍ പരിഗണനയിലുള്ള ജാമ്യാപേക്ഷകളുടെ വിവരങ്ങള്‍ അറിയിക്കണം. ഓരോ കേസിലും കണക്കാക്കിയിട്ടുള്ള നഷ്ടം പ്രത്യേകം അറിയിക്കണമെന്നും ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കേസ് നവംബര്‍ 7 ന് കോടതി വീണ്ടും പരിഗണിക്കും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!