Local News
800 രൂപ കൂലിയും ചെലവും തരൂ കെ.എസ്.ആര്.ടി.സി. ഞങ്ങള്‍ ഓടിക്കാം; വൈറലായി കുറിപ്പ്
ഡ്യൂട്ടി സമയം പരിഷ്കരിച്ചതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്, യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍, കണ്സെഷന് പാസ് വാങ്ങാന്‍ കുട്ടിക്കൊപ്പം പോയ പിതാവിനെ മര്‍ദിക്കല്‍ തുടങ്ങി കെ.എസ്.ആര്.ടി.സിയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ് ദിവസേന പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്. കെ.എസ്.ആര്.ടി.സി. എം.ഡിക്ക് എന്ന പേരിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.പ്രിയപ്പെട്ട കെ.എസ്.ആര്.ടി.സി. എം.ഡി, 800 രൂപയും ചെലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. ഒരു പെന്‍ഷനും വേണ്ട, പറ്റുമോ? 5000 രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീടുള്ള കളക്ഷന്‍ 100 രൂപക്ക് അഞ്ച് രൂപ വെച്ച് ബത്തയും തന്നാല്‍ കളക്ഷന്‍ ഉണ്ടാക്കുന്നത് ഞങ്ങള്‍ കാണിച്ചു തരാം.
തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികള്‍ നെടുവീര്‍പ്പിടുന്നത്. ആദ്യം പണിയെടുക്കൂ, എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം.. എന്ന് ഒരു പാവം പ്രൈവറ്റ് ബസ്സ് ഡ്രൈവര്‍.ഇതാണ് ഫെയ്സ്ബുക്കില്‍ ഒരു പ്രൈവറ്റ് ബസ് ഡ്രൈവര്‍ പങ്കുവെച്ച കുറിപ്പ്. ആയിരക്കണക്കിന് ആളുകളാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. സേവ് കെ.എസ്.ആര്.ടി.സി. എന്ന ഹാഷ്ടാഗോടെയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ജോലി സമയം 12 മണിക്കൂര്‍ ആക്കിയാണ് അടുത്തിടെ കെ.എസ്.ആര്.ടി.സി. ജീവനക്കാരെ ചൊടിപ്പിച്ചത്. ഇതിനുപിന്നാലെ ഒരു വിഭാഗം ജിവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും വൈകാതെ തന്നെ അത് പിന്‍വലിക്കുകയായിരുന്നു.
THALASSERRY
പള്ളൂരിൽ എം.എസ്.എഫ് നേതാവിനും സുഹൃത്തിനും നേരെ വധശ്രമം
തലശ്ശേരി: തലശ്ശേരി മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി സഫ് വാൻ മേക്കുന്നിന് നേരെ വധശ്രമം. ചൊക്ലിയിൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രാ മധ്യേ പള്ളൂർ നിടുമ്പ്രം രാമകൃഷ്ണ എൽ പി സ്കൂളിനടുത്ത് വെച്ചാണ് ആക്സസ് സ്കൂട്ടറിലെത്തിയമൂന്നംഗ സംഘം കൊന്നു കളയുമെന്ന് പറഞ്ഞ് കഴുത്ത് പിടിക്കുകയും മുഖത്തും തലയ്ക്കും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സമീനും പരിക്കേറ്റു.ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പള്ളൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പള്ളൂർ സിഎച്ച് സെന്റർ പ്രസിഡണ്ട് ചങ്ങരോത്ത് ഇസ്മായിൽ, മുസ്ലിം ലീഗ് – യൂത്ത് ലീഗ് നേതാക്കളായ ഷാനിദ് മേക്കുന്ന്, പി സി റിസാൽ, റഷീദ് തലായി,തഹ്ലീം മാണിയാട്ട്, തഷ് രീഫ്, അഫ്സൽ മട്ടാമ്പ്രം തുടങ്ങിയവർ പരിക്കേറ്റവരെ സന്ദർശിച്ചു. അതേസമയം സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പ്രാഥമിക വിവരം.
THALASSERRY
15കാരിയെ പീഡിപ്പിച്ച പ്രതിക്ക് 29.5 വർഷം കഠിന തടവും 1,20,000 രൂപ പിഴയും
തലശ്ശേരി: വീട്ടിൽ അതിക്രമിച്ചു കയറി 15 കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 29.5 വർഷം കഠിന തടവും 1,20,000 രൂപ പിഴയും. പൂക്കോട് ശ്രീധരൻ മാസ്റ്റർ റോഡിലെ കുണ്ടംചാലിൽ വീട്ടിൽ നമീഷിനെയാണ് (33) തലശ്ശേരി അതിവേഗ കോടതി (പോക്സോ) ജഡ്ജി വി. ശ്രീജ ശിക്ഷിച്ചത്.
2013 വർഷം മുതൽ സ്നേഹം നടിച്ച് മൊബൈൽ ഫോൺ നൽകുകയും നിരന്തരം പിന്തുടർന്ന് അടുപ്പത്തിലാക്കിയ ശേഷം വിവിധ ദിവസങ്ങളിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും നിരന്തരം ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കതിരൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവിധ വകുപ്പുകളിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.പിഴയടച്ചില്ലെങ്കിൽ 16 മാസം കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. കതിരൂർ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന കെ.ജെ. ജിനേഷ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടറായിരുന്ന കെ. പ്രേംസദൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ .പി.എം. ഭാസുരി ഹാജരായി.
PERAVOOR
സൗജന്യ പേ വിഷബാധ നിയന്ത്രണം
പേരാവൂർ: പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സൗജന്യ പേ വിഷ ബാധ നിയന്ത്രണ ക്യാമ്പ് നടത്തുന്നു. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് ക്യാമ്പ്. പഞ്ചായത്തിലെ മുഴുവൻ വളർത്ത് നായ്ക്കള്‍ക്കും ക്യാമ്പിൽ സൗജന്യ പ്രതിരോധ കുത്തിവെപ്പ് ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക്: 9605743326, 8547066774, 9744312596.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു