Connect with us

Breaking News

സാംസ്‌കാരിക സ്ഥാപനത്തിന്റെ ഓഫീസ്‌ പൂട്ടി പിരിച്ച ഒന്നരക്കോടി തിരികെ നൽകിയില്ല; കോൺഗ്രസിൽ കലഹം

Published

on

Share our post

തലശേരി: കെ.പി.സി.സി ഉന്നതൻ ചെയർമാനായ സാംസ്‌കാരിക സ്ഥാപനത്തിന്‌ തലശേരി ടൗണിൽ ഓഫീസെടുക്കാൻ പണം നൽകിയവർ വെട്ടിൽ. ഓഫീസ്‌  പ്രവർത്തനം നിർത്തിയിട്ടും പണം തിരികെ നൽകാൻ നേതൃത്വം തയാറായില്ല. സർവീസിൽനിന്ന്‌ വിരമിച്ച കോൺഗ്രസ്‌ അനുഭാവികളായ 25 പേരിൽനിന്നായി ഒന്നരക്കോടി രൂപയാണ്‌ സമാഹരിച്ചത്‌. തിരിച്ചുനൽകുമെന്ന മുൻ മന്ത്രിയായ ചെയർമാന്റെ ഉറപ്പിലാണ്‌ പലരും തുക നിക്ഷേപിച്ചത്‌.
പണം തിരികെ ആവശ്യപ്പെട്ടവരോട്‌ ജോഡോ യാത്ര കേരളം കടക്കട്ടെയെന്നു പറഞ്ഞാണ്‌  അടക്കിനിർത്തിയത്‌.    മേലൂട്ട്‌ മുത്തപ്പൻ മടപ്പുരക്കടുത്ത കെട്ടിടത്തിനുമുകളിലെ ഹാളിലായിരുന്നു സ്ഥാപനത്തിന്റെ ഓഫീസ്‌. വിദ്യാർഥികൾക്കായി മത്സരവും അവാർഡ്‌ വിതരണവും സംഘടിപ്പിച്ചെങ്കിലും പിന്നീട്‌ പ്രവർത്തനം നിലച്ചു. 
കണക്ക്‌ ചോദിച്ചതിന്റെ വിരോധത്തിൽ വനിതാ നേതാവിനെ കോൺഗ്രസിൽനിന്ന്‌ പുറത്താക്കിയതോടെയാണ്‌ കലഹം ആരംഭിച്ചത്‌.
വാടക അടയ്‌ക്കാത്തിന്‌ കെട്ടിട ഉടമ നിയമന ടപടിയിലേക്ക്‌ കടന്നതോടെ താക്കോൽ തിരികെനൽകി. ഓഫീസിലെ എസിയും ഫർണിച്ചറും പലരും എടുത്തുകൊണ്ടുപോയതായും പറയുന്നു.   കോൺഗ്രസ്‌ ബ്ലോക്ക്‌ നേതൃത്വത്തിലും വിഷയം പുകയുകയാണ്‌. -സംസ്ഥാന, ജില്ലാ നേതാക്കൾ ഉൾപ്പെട്ടതിനാൽ പരസ്യമായി പ്രതികരിക്കാൻ ആരും തയാറായിട്ടില്ല. കെപിസിസി ഉന്നതന്റെ കോൺഗ്രസിലെ എതിരാളികൾക്കുമുന്നിലും വിഷയം എത്തിയിട്ടുണ്ട്‌. ഒന്നരക്കോടി രൂപ എവിടേക്കാണ്‌ ഒഴുകിപ്പോയതെന്ന ചോദ്യവും ഉയരുന്നുണ്ട്‌.

Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!