Breaking News
വിജയപാതയില്‍ പേരാവൂരിലെ കുടുംബശ്രീ റബ്ബര്‍ ഉല്‍പ്പന്ന സംരംഭം

പേരാവൂര്‍: ആത്മവിശ്വാസത്തോടെ മുന്നിട്ടിറങ്ങിയാല്‍ ഏത് സംരംഭവും വിജയത്തിലേക്കെത്തിക്കാമെന്ന് കാട്ടിത്തരികയാണ് പേരാവൂര്‍ മണത്തണ സ്വദേശികളായ പി പി രവീന്ദ്രന്‍-കെ കെ രത്നമണി ദമ്പതികള്‍. വീടിനോട് ചേര്‍ന്ന് ആരംഭിച്ച ഐശ്വര്യ റബ്ബര്‍ പ്രൊഡക്ട്സ് എന്ന കുടുംബശ്രീ സംരംഭം ചുരുങ്ങിയ നാളുകൊണ്ടാണ് ഇവര്‍ വിജയ പാതയിലെത്തിച്ചത്. ഐശ്വര്യ റബ്ബര്‍ പ്രോഡക്ട്സിന്റെ റബ്ബര്‍ ബാന്റ്, വിരലുറ, കൈയ്യുറ എന്നിവ പ്രദേശികമായ മാര്‍ക്കറ്റുകളില്‍ സജീവമായിക്കഴിഞ്ഞു. ഇനി പുറത്തുള്ള വിപണികളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. പഞ്ചായത്ത്, കുടുംബശ്രീ, വ്യവസായ വകുപ്പ് എന്നിവരുടെ പൂര്‍ണ പിന്തുണയും മറ്റ് സഹായങ്ങളും ഇവര്‍ക്കുണ്ട്.
കുടുംബശ്രീയില്‍ നിന്നും ലഭിച്ച 1.5 ലക്ഷം രൂപ വായ്പയില്‍ നിന്നാണ് സംരംഭത്തിന്റെ തുടക്കം. റബ്ബര്‍ ബോര്‍ഡില്‍ നിന്നും റബ്ബര്‍ ഉല്‍പ്പന്ന നിര്‍മാണത്തില്‍ ഒരാഴ്ചത്തെ പരിശീലനവും നേടി. മണത്തണ കുണ്ടേന്‍കാവ് കോളനിക്ക് സമീപമുള്ള വീടിനോട് ചേര്‍ന്നാണ് സംരംഭം. ആറു ലക്ഷം രൂപയാണ് മുതല്‍മുടക്ക്. കട്ടിങ് മെഷീന്‍, ബോയില്‍ മില്‍ എന്നീ മെഷീനുകളും ക്രീമിങ് ടാങ്ക്, ഉല്‍പന്നം പുഴുങ്ങി ഉണക്കിയിടാനുള്ള സംവിധാനങ്ങള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. നിലവില്‍ ഒരു ദിവസം 20 കിലോഗ്രാം ഉല്‍പന്നങ്ങളാണ് ഉണ്ടാക്കുന്നതെങ്കിലും 50 കിലോഗ്രാം വരെ ഉല്‍പാദനശേഷിയുള്ള സംരംഭമാണിത്.
ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനായി റബ്ബര്‍ പാല്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് ഒരുക്കുന്ന മിശ്രിതം ആറുമാസം വരെ കെടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. റബ്ബര്‍ പാലും ആറുമാസം വരെ സംഭരിച്ച് കേടുകൂടാതെ നിലനിര്‍ത്താന്‍ സാധിക്കും. ഈ സംരംഭത്തിന് അനുകൂലമായ സവിശേഷതയാണിത്. 20 ഗ്രാം റബ്ബര്‍ ബാന്റിന്റെ പാക്കിന് ആറു രൂപയാണ് വില. 500 ഗ്രാം തൂക്കമുള്ളതിന് 125 രൂപയും. പ്രസ്സുകളിലും മറ്റും ഉപയോഗിക്കുന്ന വലിയ അളവിലുള്ള റബ്ബര്‍ ബാന്റിന്റെ 200 ഗ്രാം പാക്കിന് 50 രൂപയാണ് വില. നാല് ഫിംഗര്‍ ക്യാപ് ഉള്ള പാക്ക് ആറു രൂപക്കും ഒരു ജോഡി കൈയ്യുറ 60 രൂപക്കുമാണ് വില്‍ക്കുന്നത്.
കൊവിഡ് സാഹചര്യം പ്രതിസന്ധിയിലാക്കിയ തൊഴില്‍ മേഖലക്ക് പ്രചോദനമാണ് ഈ കുടുംബശ്രീ സംരംഭം. വിപുലീകരിച്ചാല്‍ കുറച്ച് പേര്‍ക്ക് ജോലി നല്‍കാനുള്ള സാധ്യത ഇതിനുണ്ട്. ടാപ്പിങ് തൊഴില്‍ ചെയ്തിരുന്ന രവീന്ദ്രന്‍ റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയിലുള്ള സാധ്യതകള്‍ മനസ്സിലാക്കിയപ്പോഴാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്. റബ്ബറിന്റെ മറ്റ് ഉത്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞാലും റബ്ബര്‍ ബാന്റിന്റെ വിപണിയെ ബാധിക്കില്ലെന്നാണ് രവീന്ദ്രന്‍ പറയുന്നത്. സംരംഭങ്ങള്‍ തുടങ്ങാന്‍ നിരവധി പദ്ധതികളും സഹായങ്ങളും പരിശീലനങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്നും യുവാക്കള്‍ ഇത്തരം സംരംഭങ്ങളുമായി മുന്നോട്ട് വരണമെന്നും ഇവര്‍ പറയുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്