ഗ്യാസ് സിലിണ്ടർ അപകടം; കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു

പാലക്കാട്: തൃത്താലയിൽ വീടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ചങ്ങരംകുളം പള്ളിക്കര ആമയിൽ മുഹമ്മദ് സബിൻ (18) ആണ് മരിച്ചത്.
അപകടത്തിൽ നേരത്തെ സബിന്റെ അച്ഛൻ അബ്ദുറസാഖും അമ്മ സറീനയും മരിച്ചിരുന്നു. ബുധനാഴ്ച രാവിലെ എട്ടോടെ പട്ടിത്തറ ചിറ്റപ്പുറത്തായിരുന്നു അപകടം. സംഭവ സമയം വീട്ടിലുണ്ടായിരുന്ന റസാഖിന്റെ മാതാവും മകൾ ജിൻഷീനയും പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപ്പെട്ടു.