Connect with us

Breaking News

ഖാദി ബോർഡിന്‌ ഓണക്കാലത്ത്‌ 
25 കോടിയുടെ വിൽപ്പന ; ഒക്‌ടോബർ 12 വരെ സ്‌പെഷ്യൽ റിബേറ്റ്‌

Published

on

Share our post

കൊച്ചി: ഖാദി ബോർഡ്‌ ഓണക്കാലത്ത്‌ 25 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതായി വൈസ്‌ ചെയർമാൻ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2022–-23 സാമ്പത്തികവർഷം 150 കോടിയുടെ വിൽപ്പനയാണ്‌ ലക്ഷ്യമിടുന്നത്‌. ‘ഖാദി പഴയ ഖാദിയല്ല’ എന്ന സന്ദേശമുയർത്തി വൈവിധ്യവൽക്കരണം നടപ്പാക്കുകയാണ്‌.
ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ഒക്‌ടോബർ 12 വരെ ഖാദി ഉൽപ്പന്നങ്ങൾക്ക്‌ 30 ശതമാനം സ്‌പെഷ്യൽ റിബേറ്റ്‌ നൽകും.  ജില്ല–-സംസ്ഥാന തലങ്ങളിൽ ഗാന്ധിജയന്തി ക്വിസ്‌ മത്സരം സംഘടിപ്പിക്കും. ഡോക്‌ടർമാർക്കും നഴ്‌സുമാർക്കുമുള്ള ‘ഡോക്‌ടേഴ്‌സ്‌ കോട്ടുകൾ’ ആഗസ്‌ത്‌ രണ്ടിന്‌ തിരുവനന്തപുരത്ത്‌ വിപണിയിലിറക്കി. ഇതിന്‌ ആവശ്യക്കാരേറെയാണ്‌. ഖാദി ഉൽപ്പന്നങ്ങൾ ഓൺലൈനിലും നല്ലരീതിയിൽ വിൽക്കുന്നുണ്ട്‌.

കൂടുതൽ ആധുനിക ഷോറൂമുകൾ തുറക്കാൻ നടപടി സ്വീകരിച്ചുവരികയാണ്‌. വസ്‌ത്രഡിസൈനർമാരുടെ സേവനം ഷോറൂമുകളിൽ ലഭ്യമാക്കി. എറണാകുളം കുന്നുകരയിൽ പുതിയ റെഡിമെയ്‌ഡ്‌ യൂണിറ്റ്‌ ആരംഭിക്കും. ഒക്‌ടോബർ 17ന്‌ മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. കലൂരിലെ ഷോറൂം ഉടൻ നവീകരിക്കും.
ഓണക്കാലത്തെ സമ്മാനപദ്ധതികളുടെ കൂപ്പൺ നറുക്കെടുപ്പ്‌ ഒക്‌ടോബർ 15ന്‌ ലോട്ടറിവകുപ്പ്‌ നടത്തും. ഖാദി ബോർഡ്‌ സെക്രട്ടറി ഡോ. കെ എ രതീഷ്‌, എറണാകുളം പ്രോജക്‌ട്‌ ഓഫീസർ പി എ അഷിത എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Share our post

Breaking News

മാലൂരിൽ അമ്മയും മകനും മരിച്ച സംഭവം ; പോലീസ് അന്വേഷണം തുടങ്ങി

Published

on

Share our post

മാലൂർ : അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.നിട്ടാറമ്പ് സ്വദേശി നിർമല (62) മകൻ സുമേഷ് (38) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്‌തെന്നാണ് സംശയം.ഇന്ന് രാവിലെയോടെയാണ് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വീടിനുള്ളിലോ പുറത്തോ ലൈറ്റ് ഉണ്ടായിരുന്നില്ല. വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ ആശാ വാർക്കറേയും പഞ്ചായത്ത് അധികൃതരേയും വിവരം അറിയിച്ചു . ഇവർ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെത്തി വീട് തുറന്ന് പരിശോധിച്ചത്.വീടിനകത്തെ മുറിയിൽ മകനെ തൂങ്ങി മരിച്ച നിലയിലും അതേ മുറിയിൽ നിലത്ത് മരിച്ചുകിടക്കുന്ന നിലയിൽ അമ്മയെയും കണ്ടെത്തി. മകൻ സ്ഥിരം മദ്യപാനിയാണെന്നും ഇയാൾ മുൻപും മദ്യപിച്ചെത്തി അമ്മയുമായി വഴിക്കിടാറുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ മരണകാരണം വ്യക്തമാകാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.


Share our post
Continue Reading

Breaking News

മാലൂരിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മാലൂർ :നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.


Share our post
Continue Reading

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Trending

error: Content is protected !!