പിതാവ് മകളുമായി പുഴയിലേക്ക് ചാടി

കൊച്ചി: ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്നും പിതാവ് മകളുമായി പുഴയിലേക്ക് ചാടി. ചെങ്ങമനാട് സ്വദേശി ലൈജു, മകള്‍ ആറു വയസുകാരി ആര്യനന്ദയുമായി പുഴയിലേക്ക് ചാടുകയായിരുന്നു.
ഇവര്‍ക്കായി ഫയര്‍ഫോഴ്സ് തെരച്ചില്‍ നടത്തുകയാണ്. ഇവര്‍ പുഴയിലേക്ക് ചാടാനുണ്ടായ കാരണം വ്യക്തമല്ല.