Breaking News
കർഷകർക്കുള്ള പിഎം കിസാൻ സമ്മാൻ പദ്ധതി ആനുകൂല്യം കൃഷിവകുപ്പ് ജീവനക്കാർ അനർഹമായി കൈപ്പറ്റി
കൽപറ്റ : കർഷകർക്കുള്ള പിഎം കിസാൻ സമ്മാൻ പദ്ധതി ആനുകൂല്യം കൃഷിവകുപ്പ് ജീവനക്കാർ അനർഹമായി കൈപ്പറ്റി. വയനാട്ടിലെ വിവിധ കൃഷി ഓഫിസുകളിലെ 18 കരാർ ജീവനക്കാരാണ് കർഷകർക്കു മാത്രമായി സർക്കാർ നൽകുന്ന ആനുകൂല്യം കൈക്കലാക്കിയത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങി. ആനുകൂല്യം കൈപ്പറ്റിയ ജീവനക്കാരിൽ പലരും പിഎം കിസാൻ സമ്മാൻ പദ്ധതി പ്രകാരമുള്ള ധനസഹായം ലഭിക്കാൻ അർഹതയില്ലാത്തവരാണ്.
സ്വന്തം പേരിൽ കൃഷിഭൂമിയില്ലാത്തവരും നല്ല സാമ്പത്തികസ്ഥിതിയുള്ളവരും ആനുകൂല്യങ്ങൾ തട്ടിയെടുത്തതായി കലക്ടർക്കും കൃഷിവകുപ്പു മന്ത്രിക്കും വയനാട്ടിലെ കർഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.പ്രിൻസിപ്പൽ കൃഷി ഓഫിസിലെ 2 ഡപ്യൂട്ടി ഡയറക്ടർമാർക്കാണ് അന്വേഷണച്ചുമതല. ഇതിന്റെ ഭാഗമായി 17 ജീവനക്കാരെ ഓഫിസുകളിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. ശേഷിക്കുന്ന ഒരാളുടെ മൊഴി ഉടൻ എടുക്കും. വൈകാതെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സ്വന്തമായി കൃഷിഭൂമിയുള്ള ചെറുകിട നാമമാത്ര കർഷക കുടുംബത്തിനാണ് കിസാൻ സമ്മാൻ നിധിയായി വർഷംതോറും 6,000 രൂപ 3 ഗഡുക്കളായി 4 മാസത്തിലൊരിക്കൽ ലഭിക്കുക. കിസാൻ സമ്മാൻ ആനുകൂല്യം കൈപ്പറ്റിയ ജീവനക്കാരുടെ പട്ടികയിൽ 10 ഗഡുക്കൾ (20,000 രൂപ) വരെ ഒന്നിച്ചു നേടിയവരും ഉണ്ട്. ഗുണഭോക്താക്കളുടെ വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കൂടരുതെന്ന മാനദണ്ഡവും ലംഘിക്കപ്പെട്ടു.
പദ്ധതിയിൽ അനർഹർ കടന്നുകൂടുന്നതായി നേരത്തേയും പരാതിയുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഗുണഭോക്താക്കൾ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്ന നിർദേശം കൃഷിവകുപ്പ് നടപ്പിലാക്കിത്തുടങ്ങിയപ്പോഴാണ് വകുപ്പിനെത്തന്നെ തിരിഞ്ഞുകൊത്തുന്ന ആരോപണം ഉയർന്നിരിക്കുന്നത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു