എൽ.ഡി.ക്ലർക്ക്, യു. ഡി. ക്ലർക്ക് ഒഴിവുകളിൽ അപേക്ഷിക്കാം

Share our post

തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഒഴിവുള്ള എല്‍ ഡി ക്ലര്‍ക്ക്, യു ഡി ക്ലര്‍ക്ക് എന്നീ ഓരോ തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ സമാന ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ടിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വകുപ്പ് മേധാവിയില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ സെക്രട്ടറി, കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ്, നിര്‍മാണ്‍ ഭവന്‍, മേട്ടുക്കട. തൈക്കാട് പി ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ അയക്കുക. അവസാന തീയതി: ഒക്ടോബര്‍ 12. ഫോണ്‍: 0497 2704014.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!