കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം ഒക്ടോബർ 1, 2 തീയതികളിൽ

തലശ്ശേരിയി:ഒക്ടോബർ 1, 2(ശനി, ഞായർ )തീയതികളിൽ തലശേരിയിൽ നടക്കുന്ന കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഒക്ടോബർ ഒന്ന് ശനിയാഴ്ച വൈകിട്ട് നാലിന് തലശ്ശേരി ഐ.എം. എ ഹാളിൽ (നാസർ മട്ടന്നൂർ നഗർ ) പതാക ഉയർത്തും. ഞായറാഴ്ച രാവിലെ 10ന് നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ സമ്മേളനം ഉദ്ഘാടനം ചെയ്യും.
കുടുംബ സംഗമം കെ. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. മുതിർന്ന പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരെ കെ.പി. മോഹനൻ എംഎൽഎ ആദരിക്കും.മാധ്യമ പ്രവർത്തകരുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണിയും തലശ്ശേരി എ.സി.പിയും ചേർന്ന് ആദരിക്കും.അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി.ശങ്കർ, ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, നേതാക്കളായ സലിം മൂഴിക്കൽ, കണ്ണൻ പന്താവൂർ, വിവിധ രാഷ്ട്രീയ സംഘടന നേതാക്കൾ എന്നിവർ പങ്കെടുക്കും.
ഉച്ചക്ക് 2.30 ന് ഗുണ്ടർട്ട് നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്യും. എഴുപതോളം പ്രതിനിധികളും കുടുംബാംഗങ്ങളും സമ്മേളനത്തിൽ എത്തിച്ചേരും.വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി വർക്കിംഗ് പ്രസിഡന്റ് എൻ.ധനഞ്ജയൻ,ജനറൽ കൺവീനർ ടി.കെ.അനീഷ്,കെ.പി.ഷീജിത്ത്,
രാഗിൽ ചന്ദ്രൻ എന്നിവർ പങ്കെടുത്തു