ആരോഗ്യ സർവകലാശാല മൂന്നിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

തൃശ്ശൂർ: ആരോഗ്യ സർവകലാശാല ഒക്ടോബർ മൂന്നിന് നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഒക്ടോബർ ആറു മുതൽ നവംബർ ഒന്നു വരെ നടക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഒക്ടോബർ മൂന്നു മുതൽ പതിനേഴു വരെ നടക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി.എ.എം. എസ്. ഡിഗ്രി പാർട്ട് ഒന്ന് സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഒക്ടോബർ ഇരുപതു മുതൽ നവംബർ മൂന്നു വരെ നടക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒക്ടോബർ പത്തു മുതൽ ഇരുപത്തൊന്നു വരെ നടക്കുന്ന രണ്ടാം വർഷ ഫാം ഡി. ഡിഗ്രി റെഗുലർ, സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മേയിൽ നടത്തിയ രണ്ടാം വർഷ ബി.എസ്.സി. എം.എൽ.ടി. ഡിഗ്രി റെഗുലർ, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ രണ്ടാംവർഷ ഫാം ഡി. പോസ്റ്റ് ബേസിക് ഡിഗ്രി റെഗുലർ, സപ്ലിമെന്ററി പരീക്ഷ, അഞ്ചാംവർഷ ഫാം ഡി. ഡിഗ്രി റെഗുലർ, സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.