Connect with us

Breaking News

കണ്ണൂരിൽ ആധുനിക ഐ.ആർ.പി.സി ഡയാലിസിസ്‌ സെന്റർ തുടങ്ങും

Published

on

Share our post

കണ്ണൂർ: ആധുനിക രീതിയിലുള്ള ഡയാലിസിസ് സെന്റർ കണ്ണൂർ നഗരത്തിൽ ആരംഭിക്കാൻ ഐ.ആർ.പി.സി വാർഷിക ജനറൽബോഡി തീരുമാനിച്ചു. കണ്ണോത്തുംചാൽ ധനലക്ഷ്മിആസ്പത്രി  സമീപത്തെ കെട്ടിടത്തിലാണ്‌ ഡയാലിസിസ് സെന്റർ ആരംഭിക്കുക. ജനറൽബോഡി സി.പി.ഐ. എം ജില്ലാസെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.പ്രകാശൻ അധ്യക്ഷനായി. ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.വി.മുഹമ്മദ് അഷ്റഫ് റിപ്പോർട്ടും ട്രഷറർ സി.എം.സത്യൻ  കണക്കും അവതരിപ്പിച്ചു. ഡോ.കെ.പി.ബാലകൃഷ്ണ പൊതുവാൾ, വി.വി.പ്രീത, പി.എം.സാജിദ്, എം.സഹദേവൻ, കെ.വി.ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
  ഗൃഹകേന്ദ്രീകൃത രോഗീപരിചരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചു. സമ്പൂർണ സാന്ത്വനപരിചരണ സൗഹൃദ ജില്ല എന്നത് നിലനിർത്താനാവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ആഗസ്റ്റ് 19നും ജനുവരി 15നും രാഷ്ട്രീയ–- സാമൂഹ്യ രംഗത്തെയും ആരോഗ്യ രംഗത്തെയും പ്രമുഖരെ പങ്കെടുപ്പിച്ച്‌ പ്രത്യേക ഹോംകെയർ ക്യാമ്പയിൻ സംഘടിപ്പിക്കും.ഐ.ആർ.പി.സി സാന്ത്വനകേന്ദ്രത്തിൽ ജില്ലയിലുംപുറത്തുമുള്ളവർക്കായി പ്രയോഗിക പരിശീലനം നൽകും.
ലഹരിവിമുക്ത ജില്ലാ ക്യാമ്പയിനിൽ ഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തും.   
‘ഉണർവ് ’ പദ്ധതി 
വിപുലീകരിക്കും ആറളം ഫാം, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, ആലക്കോട്, പെരിങ്ങോം, ശ്രീകണ്ഠപുരം തുടങ്ങിയ സ്ഥലങ്ങളിൽ ആദിവാസി മേഖലയിലെ വിദ്യാർഥികൾക്കായുള്ള ഉണർവ്‌ വിപുലപ്പെടുത്തും. ഇരിട്ടി ഉളിയിൽ ഐആർപിസിക്ക് ലഭിച്ച സ്ഥലത്ത് ആധുനിക സംവിധാനങ്ങളോടെ പുനരധിവാസകേന്ദ്രം സ്ഥാപിക്കും. പ്രയാസപ്പെടുന്നവർക്ക് ആശ്വാസമായി തൊഴിൽ പരിശീലനവും സംരംഭങ്ങളും ആരംഭിക്കും.
വാതിൽപ്പടി സേവനം  പരിപാടിയിൽ സന്നദ്ധസേവകരായി  ഐആർപിസി വളണ്ടിയർമാർ അണിചേരും.  ഗാർഹികപീഡനത്തിനിരയാകുന്ന സ്ത്രീകളെ സഹായിക്കുന്ന സർവീസ് പ്രൊവൈഡിങ്‌ സെന്റർ പ്രവർത്തനം വിപുലമാക്കും. ഓട്ടിസം, സെറിബ്രൽ പാഴ്സി ഉൾപ്പെടെ ബാധിച്ചവരെ സഹായിക്കുന്നതിന് പനോന്നേരി ഐആർപിസി കേന്ദ്രം ബഡ്സ് റിഹാബിലറ്റേഷൻ സെന്റർ മാതൃകയിൽ വിപുലപ്പെടുത്തും. ദശവാർഷികത്തോടനുബന്ധിച്ച് ജില്ലാതലത്തിൽ വളണ്ടിയർ സംഗമവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.
ഭാരവാഹികൾ: എം.പ്രകാശൻ (ചെയർമാൻ), പി .എം. സാജിദ് (വൈസ് ചെയർമാൻ), കെ.വി .ഹമ്മദ് അഷ്റഫ് (സെക്രട്ടറി), വി.വി.പ്രീത (അസി. സെക്രട്ടറി), സി.എം.സത്യൻ (ട്രഷറർ).

Share our post

Breaking News

സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു

Published

on

Share our post

കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.


Share our post
Continue Reading

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!