കണ്ണവത്ത് 60 കിലോ ചന്ദനമുട്ടികളുമായി മൂന്ന് പേർ അറസ്റ്റിൽ

കണ്ണവം: ചന്ദനമുട്ടികളുമായി മൂന്ന് പേർ പിടിയിൽ.കണ്ണവം കോളനി വെങ്ങളം ഭാഗത്ത് രാജൻ എന്നയാളുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 60 കിലോയോളം ചന്ദന മുട്ടികളും വെട്ടുപോളുകളുമാണ് പിടികൂടിയത്.പി.രാജൻ, വി.ഹരീഷ്, എ.രഞ്ജിത്എന്നിവരാണ് പിടിയിലായത്.സംഭവത്തിൽ ഓട്ടോറിക്ഷയും ആയുധങ്ങളും പിടികൂടുകയും ചെയ്തു.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സി.സുനിൽകുമാർ,ഗ്രേഡ് ഫോറസ്റ്റർമാരായ എസ്.സജിവ്കുമാർ,പ്രമോദ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.ജിഷ്ണു , വാച്ചർമാരായ സി.സത്യൻ,മോളി ,ഡ്രൈവർ ബിജു എന്നിവരും ഉണ്ടായിരുന്നു.