സാക്ഷി വിസ്താരം വീഡിയോയില്‍ ചിത്രീകരിക്കും; മധുവിന്‍റെ അമ്മയുടെ ആവശ്യം കോടതി അംഗീകരിച്ചു

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷി വിസ്താരം വീഡിയോയില്‍ ചിത്രീകരിക്കണമെന്ന മധുവിന്‍റെ അമ്മ മല്ലിയുടെ ആവശ്യം കോടതി അംഗീകരിച്ചു.
മണ്ണാര്‍ക്കാട് പട്ടികജാതി -പട്ടികവര്‍ഗ വിചാരണ കോടതിയാണ് ആവശ്യം അംഗീകരിച്ചത്.മധുവിന്‍റെ അമ്മ മല്ലി, സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരുടെ വിസ്താരം വീഡിയോയില്‍ ചിത്രീകരിക്കാനാണ് നിലവില്‍ അനുമതി നല്‍കിയിട്ടുള്ളത്.
കേസിലെ മുഴുവന്‍ വിചാരണ നടപടികളും ചിത്രീകരിക്കണമെന്ന പ്രോസിക്യൂഷന്‍റെ ഹര്‍ജിയില്‍ കോടതി വ്യാഴാഴ്ച വിധി പറയും.