സംസ്ഥാനതല ഷോർട്ട് ഫിലിം മത്സരമേള തലശ്ശേരിയിൽ
        തലശ്ശേരി: സംസ്ഥാന തല ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ഡിസംബറിൽ തലശ്ശേരി ആതിഥ്യമേകും. പുരോഗമന കലാസാഹിത്യ സംഘം തലശ്ശേരി മേഖലാ കമ്മിറ്റിയാണ് ദ വേവ് തലശ്ശേരി എന്ന പേരിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മേളയ്ക് നേതൃത്വം നൽകുന്നത്. മേളയിൽ മത്സരിക്കാൻ പത്ത് മിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങൾ സ്വീകരിക്കും.
എൻട്രികൾ ആയിരം രൂപ പ്രവേശന ഫീസോടെ നവംബർ 30 വരെ അയക്കാമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വിജയികൾക്ക് ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 10,000 രൂപയും പുകസ രൂപകൽപന ചെയ്ത ഫലകങ്ങളും നൽകും. നല്ല സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, കലാസംവിധായകൻ, കാമറാ, തുടങ്ങിയ അണിയറ ശിൽപികൾക്കും സമ്മാനം നൽകും.
പരിപാടികളുടെ പ്രചാരണ ഭാഗമായി സാംസ്‌കാരിക സ്ഥാപനങ്ങൾക്കായി ശിൽപ നിർമ്മാണ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഫോൺ 999527 9151. എൻട്രികൾ പെൻഡ്രൈവിലാക്കി കൊറിയറിൽ അയക്കാം. സുരാജ് ചിരക്കര, ഭാസ്‌കരൻ കൂറാറത്ത്, ജസീൽ പാലിശ്ശേരി, സ്മിത പൊന്ന്യം, സജിത് നാലാംമൈൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
