വിദ്യാർഥിയെ മർദിച്ച പിടിഎ അംഗം അറസ്റ്റിൽ

കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് വിദ്യാർഥിയെ മർദിച്ച സ്കൂൾ പിടിഎ അംഗം അറസ്റ്റിൽ. കോഴിക്കോട് കോക്കല്ലൂർ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്.
സ്കൂൾ കാന്റീനിൽ വച്ച് പിടിഎ അംഗം സജിയാണ് കുട്ടിയെ മർദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ സജിയെ ബാലുശേരി പോലീസ് ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം. കാന്റീനിൽ നിന്ന് പണം മോഷ്ടിച്ചെന്ന് ആരോപിച്ച് സജി വിദ്യാർഥിയെ വലിച്ചിഴച്ച് മർദിക്കുകയായിരുന്നു. സംഭവത്തിൽ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിന് പരാതി നൽകിയിട്ടുണ്ട്.