പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും അപേക്ഷിക്കാം

Share our post

കൊച്ചി: ഇന്നു മുതല്‍ എല്ലാ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി (പിസിസി) അപേക്ഷിക്കാനുള്ള സൗകര്യം ഉള്‍പ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. 2022 സെപ്റ്റംബര്‍ 28 ബുധനാഴ്ച മുതല്‍ ഇന്ത്യയിലുടനീളമുള്ള കേന്ദ്രങ്ങളില്‍ സൗകര്യം ലഭ്യമാകും.  പോലീസ്ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ളഅപേക്ഷകളുടെ പ്രതീക്ഷിക്കാത്ത വര്‍ധന പരിഹരിക്കുന്നതിനും പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പൗരന്മാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതിയ നടപടി.

ഇതനുസരിച്ച്, കൊച്ചിയിലെ റീജിയണല്‍ പാസ്‌പോര്ട്ട് ഓഫീസിന്റെ അധികാരപരിധിയില്‍ വരുന്ന ചെങ്ങന്നൂര്‍, കട്ടപ്പന, പാലക്കാട് എന്നിവിടങ്ങളിലെ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫിസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് 2022 സെപ്റ്റംബര്‍ 28 ബുധനാഴ്ച മുതല്‍ പിസിസിക്ക് അപേക്ഷിക്കാം. ഈ നടപടി കൊച്ചിയിലെ ആര്‍പിഒയ്ക്ക് കീഴില്‍, പിസിസി അപ്പോയിന്റ്മെന്റ് സ്ലോട്ടുകളുടെ ലഭ്യത നേരത്തെ ഉറപ്പാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!