ഒക്ടോബർ 3ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Share our post

തിരുവനന്തപുരം: ദുർഗ്ഗാഷ്‌ട‌മി ദിനമായ ഒക്ടോബർ മൂന്നിന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയങ്ങൾക്കും പ്രൊഫഷണൽ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനഃക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നവരാത്രി അവധി പ്രഖ്യാപിച്ചതോടെ അടുത്തയാഴ്ച മൂന്ന് അവധി ദിവസങ്ങളാണ് ലഭിക്കുന്നത്. ചൊവ്വാഴ്ച മഹാനവമിയും ബുധനാഴ്ച വിജയദശമിയും ആണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!