കേരള സർവകലാശാലാ പരീക്ഷ മാറ്റി

Share our post

തിരുവനന്തപുരം: 28 ന് നടത്താനിരുന്ന രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. /സി.ബി.സി.എസ്.എസ് (സി.ആർ.) പരീക്ഷകൾ മാ​റ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.അഞ്ചാം സെമസ്​റ്റർ ബി.ടെക് യു.സി.ഇ.കെ. (റെഗുലർ – 2019 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് – 2018 അഡ്മിഷൻ), ഏപ്രിൽ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കരട് മാർക്ക്ലിസ്​റ്റ് വെബ്‌സൈ​റ്റിൽ.നാലാം സെമസ്​റ്റർ എം.എസ്‌ സി ബയോടെക്‌നോളജി പരീക്ഷയുടെ പ്രോജക്ട് വൈവ, ജനറൽ വൈവ എന്നിവ 29 മുതൽ 30 വരെ അതതു കോളേജുകളിൽനടത്തും.

മൂന്നാം സെമസ്​റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം – 2019 അഡ്മിഷൻ, സപ്ലിമെന്ററി – 2018 അഡ്മിഷൻ) പരീക്ഷയുടെ മിനി പ്രോജക്ട്, വൈവാവോസി ഒക്‌ടോബർ 13, 14 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടത്തും.23 ന് നടത്താനിരുന്ന നാലാം സെമസ്​റ്റർ എം.എസ്‌സി ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ ഒക്‌ടോബർ 3 ലേക്ക് മാ​റ്റി.

23 ന് തിരുവനന്തപുരം ഗവ.വിമൻസ് കോളേജിൽ നടത്താനിരുന്ന നാലാം സെമസ്​റ്റർ എം.എസ്‌സി ഹോം സയൻസ് പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ യഥാക്രമം 28 (ബയോകെമിസ്‌ട്രി), 30 (വൈവ വോസി) തീയതികളിൽ.രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ് ബി.കോം. (159), ഡിസംബർ 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്ക​റ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ-ഏഴ്) 29 മുതൽ ഒക്‌ടോബർ 1 വരെയുള്ള പ്രവൃത്തി ദിനങ്ങളിലെത്തണം.

സംസ്‌കൃതം പഠനവഗവേഷണ വകുപ്പിൽ എം.എ സംസ്‌കൃതം കോഴ്സിൽ ഒഴിവുള്ള ഏതാനും സീ​റ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. 29 ന് രാവിലെ 10ന് അസൽ സർട്ടിഫിക്ക​റ്റുകളുമായി എത്തണം.കേരള സ്​റ്റഡീസ് പഠനവഗവേഷണ വകുപ്പിൽ എം.എ മലയാളസാഹിത്യവും കേരളപഠനങ്ങളും പ്രോഗ്രാമിൽ എസ്.സി സീ​റ്റ് ഒഴിവുണ്ട്. 28 ന് രാവിലെ 11ന് എത്തണം.ഇന്റർ യൂണിവേഴ്സി​റ്റി സെന്റർ ഫോർ ഇവല്യൂഷനറി ആന്റ് ഇന്റഗ്രേ​റ്റീവ് ബയോളജിയിൽ എം.എസ്‌സി ഇന്റഗ്രേ​റ്റീവ് ബയോളജി (സുവോളജി) പ്രോഗ്രാമിൽ എസ്.ടി. സീ​റ്റ് ഒഴിവുണ്ട്. 28ന് രാവിലെ 11ന് എത്തണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!