നിക്ഷേപത്തട്ടിപ്പ് ; കേളകം വ്യാപാരഭവനു മുന്നിൽ വ്യാപാരികളുടെ കുത്തിയിരുപ്പ് സമരം

കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം ഓീഫീസ് തുറക്കാൻ സമ്മതിക്കാതെ ഓഫീസ് കവാടത്തിൽ വ്യാപാരികളുടെ കുത്തിയിരുപ്പ് സമരം.പരസ്പര സഹായനിധിയിൽ നിക്ഷേപിച്ച 30 ലക്ഷത്തോളം രൂപ ലഭിക്കാനുള്ള നോവ ജോൺസൺ,സൂരജ് കണ്ണാലയിൽ എന്നിവരാണ് ഓഫീസ് കവാടത്തിൽ ബുധനാഴ്ച കുത്തിയിരുപ്പ് സമരം നടത്തുന്നത്.
പരസ്പര സഹായനിധിയിൽ പണം നഷ്ടപ്പെട്ട കൂടുതൽ വ്യാപാരികൾ വരും ദിവസങ്ങളിൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നാണ് വിവരം.സംഭവത്തിൽ ഏകോപന സമിതി ജില്ലാ നേതാക്കൾ ഇടപെട്ട് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.മൂന്നു കോടിയോളം രൂപ ഇത്തരത്തിൽ വ്യാപാരികൾക്ക് സംഘടന നല്കാനുണ്ടെന്നാണ് അറിയുന്നത്.