ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സുപ്പർവൈസേഴ്‌സ് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് സമ്മേളനം

വള്ളിത്തോട്: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സുപ്പർവൈസേഴ്‌സ് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് വാർഷിക സമ്മേളനം വള്ളിത്തോട് നടന്നു. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം.മാത്യു അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് കെ.പി.രമേശൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.ആർ.ഗോവിന്ദൻ,ജില്ലാ ട്രഷറർ എൻ.പി.മഹേഷ്,സംസ്ഥാന ക്ഷേമ ഫണ്ട് ട്രഷറർ വി.വി .പ്രസന്നൻ, ഓർഗനൈസിംഗ് സെക്രട്ടറി വിനീഷ് മാറോളി,രാജേന്ദ്രൻ ചാത്തോത്ത്,ഇ.പി.എസ്.അബ്ദുള്ള,യൂണിറ്റ് സെക്രട്ടറി എം.കെ.ബിജു തുടങ്ങിയവർ സംസാരിച്ചു.