വന്യജീവി വാരാഘോഷം: വിദ്യാർഥികൾക്ക് മത്സരങ്ങൾ

Share our post

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വകുപ്പ് ജില്ലയിലെ എൽ പി, യു പി, ഹൈസ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഒക്‌ടോബർ രണ്ട്, മൂന്ന് തീയതികളിൽ കണ്ണൂർ ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (മെൻ)ൽ വിവിധ മത്സരങ്ങൾ നടത്തുന്നു. എൽ പി, യു പി വിഭാഗത്തിന് പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ പെയിന്റിങ് ഹൈസ്‌കൂൾ, കോളേജ് വിഭാഗത്തിന് പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ പെയിന്റിങ്, ക്വിസ്, ഉപന്യാസം, പ്രസംഗം എന്നിവയിലാണ് മത്സരം. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 2500, 1500, 100 രൂപ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. വിജയികൾക്ക് ഒക്‌ടോബർ എട്ടിന് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.
ക്വിസ് മത്സരത്തിന് ഓരോ വിഭാഗത്തിനും ഒരു സ്‌കൂൾ/കോളേജിനെ പ്രതിനിധീകരിച്ച് രണ്ട് പേരടങ്ങുന്ന ഒരു ടീമിനും മറ്റ് മത്സരങ്ങൾക്ക് ഓരോ വിദ്യാഭ്യാസ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഓരോ വിഭാഗത്തിനും രണ്ട് പേർക്ക് വരെയും പങ്കെടുക്കാം. ഓരോ വിഭാഗത്തിനും പ്രതേ്യകം സാക്ഷ്യപത്രങ്ങൾ ഹാജരാക്കണം. ഹയർ സെക്കണ്ടറി വിദ്യാർഥികൾ കോളേജ് തലത്തിലാണ് മത്സരിക്കേണ്ടത്. പ്രസംഗ മത്സരവും ഉപന്യാസ മത്സരവും മലയാള ഭാഷയിൽ. ഫോൺ: 0497 2705105, 9447979151. വിശദ വിവരങ്ങൾ www.forest.kerala.gov.in ൽ ലഭിക്കും. സംസ്ഥാനതല മത്സരത്തിന് യോഗ്യരായ വിദ്യാർഥികൾക്കും കൂടെ പോകുന്ന ഒരാൾക്കും സ്ലീപ്പർ ക്ലാസ് ട്രെയിൻ/ബസ് നിരക്കും താമസ സൗകര്യവും നൽകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!