Breaking News
കൊതുകുജന്യരോഗം നിയന്ത്രിക്കാൻ ഒമ്പതു ജില്ലകളിൽ ആളില്ല; ഡെങ്കിപ്പനി വ്യാപകം
ഡെങ്കിപ്പനി പടരുമ്പോഴും കൊതുകുജന്യരോഗങ്ങൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ഉദ്യോഗസ്ഥ തസ്തികയിൽ ഒമ്പതുജില്ലകളിലും ആളില്ല. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലാണ് ഡിസ്ട്രിക്ട് വെക്ടർ ബോൺ ഡിസീസ് കൺട്രോൾ (ഡി.വി.ബി.ഡി.സി.) ഓഫീസർമാരില്ലാത്തത്.
കൊതുകിന്റെ സാന്ദ്രതാപഠനം മുടങ്ങിയതോടെ പലയിടത്തും ഡെങ്കിപ്പനി വ്യാപകമായി. ഓരോ പ്രദേശത്തെയും കൊതുകിന്റെ സാന്ദ്രത പഠിച്ച് ഡി.വി.ബി.ഡി.സി. ഓഫീസർമാർക്കാണ് ആരോഗ്യപ്രവർത്തകർ റിപ്പോർട്ടു നൽകേണ്ടത്. ഇതു വിലയിരുത്തിയാണ് പ്രതിരോധ നടപടിയെടുക്കുക. എന്നാൽ, ഉദ്യോഗസ്ഥരില്ലാത്തതിനാൽ പ്രതിരോധം പാളി. അസിസ്റ്റന്റ് എന്റമോളജിസ്റ്റ്, ഹെൽത്ത് ഇൻസ്പെക്ടർ തസ്തികകളിൽനിന്നു സ്ഥാനക്കയറ്റത്തിലൂടെ നിയമനം നടത്താൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ, അസിസ്റ്റന്റ് എന്റമോളജിസ്റ്റുകളുടെ സീനിയോറിറ്റി തർക്കംമൂലം നടപടി നിർത്തി. ഇപ്പോൾ കോടതിയിലാണു കേസ്.
ഈവർഷം ഇതുവരെ 2954 പേർക്ക് ഡെങ്കിപ്പനി പിടിപെട്ടു. 20 പേർ മരിച്ചു. 30 മരണം ഡെങ്കിപ്പനിമൂലമാണെന്ന സംശയമുണ്ട്.
നിയമനം വൈകുന്നതിനാൽ പ്രതിസന്ധിയുണ്ടെന്ന് അധികൃതർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനതല ഏകോപനത്തിനുള്ള അസിസ്റ്റന്റ് ഡയറക്ടറുടെ തസ്തികയിലും മാസങ്ങളായി ആളില്ല.
2025-ഓടെ മലമ്പനി, കരിമ്പനി, മന്ത്, എന്നിവയുടെ നിർമാർജനത്തിനായി ഈ തസ്തികകളിൽ ഉടൻ നിയമനം നടത്തണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. ഡി.വി.ബി.സി.ഡി. ഓഫീസർ തസ്തികയുടെ പേര് നേരത്തേ ജില്ലാ മലേറിയ ഓഫീസർ എന്നായിരുന്നു. ശമ്പളപരിഷ്കരണത്തോടെയാണു പേരുമാറ്റിയത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു