നയന വിസ്മയമായി സമുദ്ര നടനം

പിണറായി: നയന വിസ്മയമായി സമുദ്ര നടനം. പിണറായി പെരുമ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായി പിണറായി കൺവൻഷൻ സെന്ററിലാണ് സമുദ്ര നടനം അരങ്ങേറിയത്. ജലസംരക്ഷണവും ദുരുപയോഗവും ജലത്തിന്റെ തിരിച്ചടിയുമാണ് നൃത്തമെന്ന ആശയത്തിൽ തിരുവനന്തപുരത്തെ നടന കലാകേന്ദ്രമായ ‘സമുദ്ര’ യിലെ കലാകാരന്മാർ അവതരിപ്പിച്ചത്.
സമുദ്രയുടെ ശിൽപ്പികള്‍ മധു ഗോപിനാഥും വക്കം സജീവുമാണ്. ശാസ്ത്രീയ നൃത്തത്തിൽ പ്രാവീണ്യം നേടിയ മധുവും സജീവും രാജ്യത്തിനകത്തും പുറത്തുമായി നാൽപ്പതോളം നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ഫെസ്റ്റിവൽ ഡയറക്ടർ ശ്രീസൂര്യ കൃഷ്ണമൂർത്തിയുടെ ഒട്ടനവധി ക്രിയേറ്റീവ് ഡാൻസ് പ്രൊഡക്ഷൻസിൽ കൊറിയോഗ്രാഫി ചെയ്തിട്ടുള്ള ഇരുവരും 2010 ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 650 കലാകാരന്മാരെ അണിനിരത്തി ‘അഗ്നി ‘ എന്ന സെഗ്മെന്റ് കൊറിയോഗ്രാഫി ചെയ്തു പ്രശംസ നേടിയിട്ടുണ്ട്. മറ്റു നര്‍ത്തകര്‍ എം എസ് ദീപ, ഡി സൗപർണിക, ജി എസ് സത്യചിത്ര, ഷൈജു ദാസ്, ആർ ജയകുമാർ.