യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം: അയൽവാസി അറസ്റ്റിൽ

ആലക്കോട്: മദ്യലഹരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. കാപ്പിമലയ്ക്ക് സമീപം ഫർലോംഗ്കര ആദിവാസി കോളനിയിൽ തോയൻ ബാബുവിനെ (42) വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഓർക്കയത്ത് ബിജു (47)വിനെയാണ് സി.ഐ എം.പി വിനീഷ് കുമാർ അറസ്റ്റുചെയ്തത്. കഴുത്തിന് വെട്ടേറ്റ ബാബുവിന്റെ നില ഗുരുതരമാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളെ ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൂലിത്തൊഴിലാളികളാണ് ഇരുവരും. കഴിഞ്ഞദിവസം രാത്രി 7.15 ഓടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു.