അലിഫ് പേരാവൂർ സ്‌നേഹ സഞ്ചാരം റബീഅ് സന്ദേശ യാത്ര നടത്തി

പേരാവൂർ: അലിഫ് എജ്യുക്കേഷണൽ ചാരിറ്റബിൾ കോംപ്ലക്‌സ് കാക്കയങ്ങാട് പാല മഖാമിൽ നിന്ന് കൊട്ടംചുരം മഖാം വരെ സ്‌നേഹ സഞ്ചാരം റബീഅ് സന്ദേശ യാത്ര നടത്തി.കാക്കയങ്ങാട്,വിളക്കോട്,പാറക്കണ്ടം,നെല്ലൂർ,കാവുമ്പടി,തില്ലങ്കേരി,പെരുംമ്പുന്ന,കൊട്ടംചുരം,ചെവിടിക്കുന്ന്,പേരാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രചരണം നടത്തിയ സ്‌നേഹ സഞ്ചാരം മുരിങ്ങോടിയിൽ സമാപിച്ചു.
അലിഫ് ചെയർമാൻ മുഹമ്മദ് ,ജനറൽ മാനേജർ അഡ്വ:മിദ്‌ലാജ് സഖാഫി,പ്രിൻസിപ്പൾ സിദ്ധീഖ് മഹമൂദി,യു.കെ.ഇബ്രാഹിം ഹാജി,എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.നബിദിനത്തോടനുബന്ധിച്ച് ഒന്നരമാസക്കാലം നടക്കുന്ന വിവിധ പരിപാടികളുടെ പ്രചരണാർത്ഥമായിരുന്നു സ്‌നേഹ സഞ്ചാരം യാത്ര സംഘടിപ്പിച്ചത്.