നീട്ടി വളർത്തിയ മുടി പിതാവ് മുറിപ്പിച്ചു, പ്ളസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി

Share our post

പെരുമ്പാവൂർ:  ഒക്കൽ കാരിക്കോട് എടത്തല വീട്ടിൽ ഡെന്നീസിന്റെ മകൻ എർവിനെ (16) കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുടി വെട്ടിയ ശേഷം ശനിയാഴ്ച രാത്രി ഏഴരയോടെ കുളിക്കാനായി മുറിയിലേക്കു പോയ എർവിനെ ഒരു മണിക്കൂർ കഴിഞ്ഞും കാണാത്തതിനാൽ വീട്ടുകാർ കതകിൽ തട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിനോക്കിയപ്പോഴാണ് ജനൽ കർട്ടന്റെ ചരടിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

എർവിൻ നീട്ടി വളർത്തിയിരുന്ന മുടി ചെന്നൈയിലെ ജോലിസ്ഥലത്തു നിന്നെത്തിയ പിതാവ് ബാർബർ ഷോപ്പിൽ കൊണ്ടുപോയി വെട്ടിപ്പിച്ചിരുന്നു. ഇതിലെ മനോവിഷമത്താലാണ് കുട്ടി ആത്മഹത്യ ചെയ്‌തതെന്നു പറയപ്പെടുന്നു. അങ്കമാലി വിദ്യാജ്യോതി സ്‌കൂളിൽ പ്ളസ് വൺ വിദ്യാർത്ഥിയാണ്. മാതാവ്: ഷിജി. സഹോദരി: ഐറിൻ. താന്നിപ്പുഴ അനിതാ വിദ്യാലയം സ്‌കൂളിൽ നിന്ന് എല്ലാ വിഷയത്തിനും എപ്‌ളസ് നേടിയാണ് എർവിൻ പത്താം ക്ലാസ് വിജയിച്ചത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വല്ലം ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!