‘മായ’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശന ഉദ്ഘാടനം

തലശേരി: ജില്ലയിലെ ഹൈസ്‌കൂളുകൾക്കായി നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ‘മായ’യുടെ പ്രദർശനം തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്‌കൂളിൽ നടന്നു.സിനിമ സംവിധായകൻ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷത വഹിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷബാന ഷാനവാസ്, വാർഡ് കൗൺസിലർ ഫൈസൽ പുനത്തിൽ, പ്രധമാധ്യാപിക സിസ്റ്റർ മിനിഷ എന്നിവർ സംസാരിച്ചു.
ഹ്രസ്വചിത്രം സംവിധാനം ചെയ്ത അധ്യാപികമാരായ ലിസമ്മ തോമസ്, ബിന്ദു ജോയ്, രചന നിർവഹിച്ച ജി. ഹർഷ, സുമ.പി.ഉണ്ണി, പൂർവവിദ്യാർഥിനി ഈവ മരിയ, അഭിനേതാക്കളായ ശ്രദ്ധ പ്രകാശൻ, ഷിഖ ഷിജു, അനാമിക.കെ.മനോഹരൻ, വിസ്മയ സന്തോഷ്, കെ. അഭിരാമി എന്നിവരെ അനുമോദിച്ചു. നാഷണൽ പോപ്പുലേഷൻ എജുക്കേഷൻ പ്രോജക്ടിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടി. കേരളയും കണ്ണൂർ ഡയറ്റും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.