കുട്ടികളിലെ ലഹരി ഉപയോഗം: ഡിന്നർ വിത്ത് പാരന്റ് പദ്ധതി ഇന്ന് തുടങ്ങും

Share our post

കൂത്തുപറമ്പ് : കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്താനും തടയാനും കണ്ണൂർ സിറ്റി പൊലീസും, ആസ്റ്റർ മിംസും സേവ് ഊർപ്പള്ളിയും ചേർന്ന് സംഘടിപ്പിക്കുന്ന ഡിന്നർ വിത്ത് പാരന്റ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് കെ.മുരളീധരൻ എം.പി നിർവഹിക്കുമെന്ന് ഭാരവാഹികൾ കൂത്തുപറമ്പിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകുന്നേരം മൂന്നിന് കൂത്തുപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സ്കൂളിലെ എസ്.പി.സി യുണിറ്റിന്റെ ത്രിദിന ക്യാമ്പ് ശൗര്യചക്ര ജേതാവ് കമാൻഡോ മനീഷ് ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ അദ്ധ്യക്ഷത വഹിക്കും. കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ മുഖ്യപ്രഭാഷണവും എഡ്യൂക്കേഷണൽ സൈക്കോളജിസ്റ്റ് ഡോ.കെ.പി.റഷീദ് ബോധവത്കരണ ക്ലാസും കൈകാര്യം ചെയ്യും. ആസ്റ്റർ മിംസ് മാനേജർ ജ്യോതി പ്രസാദ്, പി. പ്രകാശൻ, സി.പി.രജീഷ്, എം. സുലൈമാൻ, ഷമീർ ഊർപ്പള്ളി തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!