ബേക്കറിയിലെത്തിയ സ്‌കൂൾ വിദ്യാർഥിയെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായി പരാതി

കേളകം: ബേക്കറിയിൽ വെള്ളം കുടിക്കാനെത്തിയ സ്‌കൂൾ വിദ്യാർത്ഥിയെ ബേക്കറി ജീവനക്കാരൻ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായി പരാതി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേളകം പോലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച വൈകിട്ട് വിദ്യാർത്ഥി ബേക്കറിയിൽ വെള്ളം കുടിക്കാനെത്തിയപ്പോഴാണ് സംഭവം. ലഹരി പദാർത്ഥം കയ്യിലെടുത്ത് കുട്ടിയെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു. തുടർന്നാണ് കേളകം പോലീസിന് പരാതി നൽകിയത്.
അതേസമയം, ബേക്കറി ജീവനക്കാരന് നേരെ കയ്യേറ്റമുണ്ടായതായും പാരാതിയുണ്ട്. കേസ് രജിസ്ട്രർ ചെയ്തിട്ടില്ലെന്നും ഇരു കക്ഷികളോടും ഞായറാഴ്ച സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.